Skip to main content
പെരിയാര്‍ തടത്തിലെ  അണക്കെട്ടുകളുമായി  ബന്ധപ്പെട്ട അടിയന്തിര കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിനായുള്ള  പരിശീലന ക്ലാസില്‍ ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ സംസാരിക്കുന്നു.

അടിയന്തിര കര്‍മ്മപദ്ധതി ശില്പശാല സംഘടിപ്പിച്ചു

പെരിയാര്‍ തടത്തിലെ  അണക്കെട്ടുകളുമായി  ബന്ധപ്പെട്ട അടിയന്തിര കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിനായുള്ള  പരിശീലന ക്ലാസ് കളക്ട്രേറേറ്റില്‍ ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ചു. കേന്ദ്രജലകമ്മീഷന്‍, സംസ്ഥാന വൈദ്യുതി ബോര്‍ഡ്, ലോകബാങ്ക് ഗ്രൂപ്പ്, ഡാം റീഹാബിലിറ്റേഷന്‍ ഇംപ്രൂവ്മെന്റ് പ്രൊജക്ട് (ഡ്രിപ്)  എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 2018 ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അണക്കെട്ടുകളുടെ പരിപാലനം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, മുന്‍കരുതലുകള്‍, തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുന്നതിനും, ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച  പരിപാടിയില്‍ സെന്‍ട്രല്‍ വാട്ടര്‍ അതോറിട്ടി കണ്‍സള്‍ട്ടന്റ് ഡേവിഡ് ഗോണ്‍സാലസ് ക്ലാസ് നയിച്ചു.

  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് ആന്റണി സ്‌കറിയ, ഹൈദരാബാദ് നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഡയറക്ടര്‍ ഡോ.കെ.എച്ച് വി ദുര്‍ഗ്ഗറാവു,  സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഡെപ്യുട്ടി സുപ്രണ്ടണ്‍് പയസ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെന്‍ട്രല്‍ വാട്ടര്‍ അതോറിട്ടി പ്രൊജക്ട് ഡയറക്ടര്‍ പ്രമോദ് നാരായണന്‍ സങ്കേതികാവതരണം നടത്തി. ചീഫ് എഞ്ചിനീയര്‍ എസ്. സുപ്രിയ, എന്‍.ഡി.എം.എ സീനിയര്‍ കണ്‍സള്‍ട്ടന്റ്  അജയകുമാര്‍ കട്ടൂരി, ഡെപ്യൂട്ടി ചീഫ് എഞ്ചീനിയര്‍മാരായ പി.മോഹനന്‍, ഒ.ബാബുരാജ്, വി.കെ മിനി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date