Skip to main content

വന്യജീവി വാരാഘോഷം വിദ്യാര്‍ത്ഥികള്‍ക്ക്  മത്സരങ്ങള്‍

വന്യജീവി  വാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ്  വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഒക്‌ടോബര്‍ രണ്ടു മുതല്‍ എട്ട് വരെ വിവിധ മത്സരങ്ങള്‍  സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 2, 3 തീയതികളിലായി  ജില്ലാതല മത്സരങ്ങളും  എട്ടിന് സംസ്ഥാനതല മത്സരങ്ങളും നടത്തും. ജില്ലാതലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 2000, 1000, 500 രൂപ വീതവും സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 1500 രൂപവീതവും  ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും റോളിംഗ് ട്രോഫിയും സമ്മാനിക്കും. ഇടുക്കി ജില്ലാതല മത്സരങ്ങള്‍  കട്ടപ്പന ഗവ. ട്രൈബല്‍ ഹൈസ്‌കൂളില്‍ ഒക്‌ടോബല്‍  രണ്ട്, മൂന്ന് തീയതികളില്‍ നടത്തും. ഓരോ മത്സരത്തിനും അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും അധികാരികളുടെ സാക്ഷ്യപ്പെടുത്തലോടുകൂടിയെത്തുന്ന രണ്ട് പേര്‍ക്ക് വീതം ഓരോ വിഭാഗത്തിലും പങ്കെടുക്കാം. ക്വിസ് മത്സരത്തിന് രണ്ട് പേര്‍ ഉള്‍പ്പെടുന്ന ഒരു ടീമിന് ഒരു സ്ഥാപനത്തില്‍ നിന്നും ഓരോ വിഭാഗത്തിലും പങ്കെടുക്കാം. ഹയര്‍സെക്കണ്ടറി തലത്തിലുള്ള മത്സരാര്‍ത്ഥികളെ കോളേജ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്.  കൂടുതല്‍ വിവരങ്ങള്‍ ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ ഫോണ്‍ മുഖാന്തിരമോ അറിയാം. ഫോണ്‍ 04862 232505, 9447979142.

date