Skip to main content

പത്താം തരം തുല്യതാ പഠിതാക്കള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസുകള്‍ 23 മുതല്‍

    ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന അക്ഷരശ്രീ പത്താം തരം തുല്യതാ പഠിതാക്കള്‍ക്കുള്ള മോട്ടിവേഷന്‍ ക്യാമ്പുകള്‍ക്കു സെപ്തംബര്‍ 23 നു തുടക്കമാവും. 10 കേന്ദ്രങ്ങളിലായി മുവ്വായിരത്തിലേറെ പഠിതാക്കള്‍ ക്ലാസുകളില്‍ പങ്കെടുക്കും. 23 നു രാവിലെ 9.30 ന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് ആദ്യ ക്ലാസ്. കുറ്റിപ്പുറം, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകളിലെ പഠിതാക്കള്‍ ഈ ക്ലാസില്‍ പങ്കെടുക്കും. 24 ന്  കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ക്ലാസില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പരിധിയിലെ പഠിതാക്കള്‍ പങ്കെടുക്കും. 25 നു ചുങ്കത്തറ ഗ്രാമപഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ നടക്കുന്ന ക്ലാസില്‍ നിലമ്പൂര്‍ ബ്ലോക്കിലെ പഠിതാക്കളും 30 ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ക്ലാസില്‍ തിരൂര്‍ ബ്ലോക്കിലെ പഠിതാക്കളും പങ്കെടുക്കും. 
     ഒക്ടോബര്‍ ഒന്നിന് കാവനൂര്‍ കമ്മ്യൂനിറ്റി ഹാളില്‍ നടക്കുന്ന ക്ലാസില്‍ അരീക്കോട് ബ്ലോക്കിലെയും ചെറുകാവ് സലഫി മദ്രസ ഹാളില്‍ നടക്കുന്ന ക്ലാസില്‍ കൊണ്ടോട്ടി ബ്ലോക്കിലെയും പഠിതാക്കള്‍ പങ്കെടുക്കും. തിരൂരങ്ങാടി ബ്ലോക്കിലെ പഠിതാക്കള്‍ക്കായി ചേളാരി ജി.വി.എച്ച്.എസ് ഓഡിറ്റോറിയത്തിലും താനൂര്‍ ബ്ലോക്കിലുള്ളവര്‍ക്കായി താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ഒക്ടോബര്‍ രണ്ടിന് ക്ലാസ് നടക്കും. മൂന്നിന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ക്ലാസില്‍ വണ്ടൂര്‍, കാളികാവ് ബ്ലോക്കിലുള്ളവര്‍ പങ്കെടുക്കും. ഒക്ടോബര്‍ അഞ്ചിന് മലപ്പുറം കോട്ടക്കുന്ന് ഡി.റ്റി.പി.സി ഹാളില്‍ നടക്കുന്ന ക്ലാസില്‍ മലപ്പുറം, വേങ്ങര, മങ്കട, മഞ്ചേരി, കോട്ടക്കല്‍ ബ്ലോക്ക് പരിധിയലുള്ള പഠിതാക്കള്‍ പങ്കെടുക്കും. എല്ലാ കേന്ദ്രങ്ങളിലും രാവിലെ 9.30 നാണ് ക്ലാസ്. 
 

date