Skip to main content

അക്ഷരോല്‍സവം ഒക്ടോബര്‍ 10 മുതല്‍,  സംഘാടക സമിതി രൂപീകരിച്ചു

    ജില്ലാ സാക്ഷരതാ മിഷനു കീഴില്‍ സംഘടിപ്പിക്കുന്ന സാക്ഷരതാ പഠിതാക്കളുടെയും പ്രേരകുമാരുടെയും കലോത്സവം ഒക്ടോബര്‍ 10, 12,13 തിയ്യതികളില്‍ സംഘടിപ്പിക്കും. 10 ന് സ്റ്റേജിതര മല്‍സരങ്ങളും 12, 13 തിയ്യതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷണ്ന്‍, മന്ത്രി ഡോ.കെ.ടി. ജലീല്‍, എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, ജില്ലയിലെ എം.എല്‍.എ മാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ രക്ഷാധികാരികളായതാണ് സമിതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കോഓര്‍ഡിനേറ്ററും സാക്ഷരതാ ജില്ലാ കോഓര്‍ഡിനേറ്റര്‍ കണ്‍വീനറുമാണ്. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ്, സ്ഥിര സമതി ചെയര്‍മാന്‍മാര്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരാണ്. നഗരസഭ ചെയര്‍മാന്‍മാര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സാക്ഷരതാ സമിതി അംഗങ്ങള്‍, നോഡല്‍ പ്രേരക്മാര്‍, പ്രേരക്മാര്‍, ക്ലാസ് ലീഡര്‍മാര്‍ എന്നിവരടങ്ങിയതാണ് സമിതി. വിവിധ ഉപസമിതികള്‍ക്കും രൂപം നല്‍കി.
     ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി ചെയര്‍മാന്‍ വി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, അംഗങ്ങളായ സറീന ഹസീബ്, സാക്ഷരതാ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സജി തോമസ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ രമേശ് കുമാര്‍, തുല്യത കോഴ്സ് കണ്‍വീനര്‍ ഹംസ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
 

date