Skip to main content

ലോകകേരളസഭ: ഒരു കിലോമീറ്റര്‍ നീളുന്ന ട്രാവലിങ് ഇന്‍സ്റ്റലേഷന്‍ ഒരുങ്ങുന്നു

ലോകകേരള സഭാ സമ്മേളനത്തോടുനുബന്ധിച്ച് വിരുന്നെത്തുന്ന പ്രവാസി പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പുതുമയാര്‍ന്ന സാംസ്‌കാരിക ദൃശ്യവിരുന്നുകള്‍ ഒരുങ്ങുന്നു. ജനുവരി 12ന് നിയമസഭമുതല്‍ നിശാഗന്ധി വരെ ട്രാവലിങ്ങ് ഇന്‍സ്റ്റലേഷന്‍ തിയ്യറ്റര്‍ സജ്ജ മാകും. ശില്‍പി കാനായി കുഞ്ഞിരാമന്‍ മുതല്‍ റിയാസ് കോമു വരെയുള്ളവരും യുവകലാകാരന്മാരും പ്രവാസം എന്ന വിഷയം കേന്ദ്രീകരിച്ച് ഒരുക്കുന്ന ഇന്‍സ്റ്റലേഷന്‍ വര്‍ക്ക്, ഗ്രാഫിറ്റിആര്‍ട്ട്, പുസ്തകോത്സേവം, കരകൗശല പ്രദര്‍ശനം,എക്‌സിബിഷന്‍, ഡോക്ക്യുമെന്ററി പ്രദര്‍ശനം, പ്രവാസ കലാരൂപങ്ങളുടെ അവതരണം, പ്രവാസ സ്വരൂപങ്ങളുടെ ശേഖരണപ്രദര്‍ശനം ,സംഗീതാവതരണം, മലയാളിയുടെ ആദിമ പ്രവാസം, അറേബ്യന്‍ പ്രവാസം, പ്രവാസ സ്വപ്നങ്ങള്‍, മലയാളിയുടെ തൊഴില്‍ വൈദഗ്ദ്ധ്യം തുടങ്ങിയ പ്രമേയങ്ങള്‍ വച്ചുള്ള ഇന്‍സ്റ്റലേഷന്‍ ഓഡിയോ വീഡിയോ അവതരണങ്ങള്‍, വിവിധ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ വച്ചുള്ള സെല്‍ഫി കോര്‍ണര്‍ പ്രവാസ പ്രതിനിധികള്‍ കൈയ്യൊപ്പ് ചാര്‍ത്തുന്ന കൂറ്റന്‍ ഗ്ലോബ്, ഇവയ്ക്കു പുറമെ ഓഖി ദുരന്തത്തില്‍ വേര്‍പിരിഞ്ഞവര്‍ക്ക് സ്മരണാഞ്ജലി എന്നിങ്ങനെ ഒരു കിലോമീറ്റര്‍ ദൂരം നടന്ന് കാണാവുന്ന ട്രാവലിംങ് ഇന്‍സ്റ്റലേഷന്‍ തിയ്യറ്റര്‍ എന്ന പുത്തന്‍ ദൃശ്യാനുഭവമാണ് ലോകകേരളസഭയുടെ സാസ്‌കാരിക ഉത്സവത്തിന്റെ ഭാഗമായി ഭൂമിമലയാളം എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിയ്ക്കുന്നത്. 

നിയമസഭാ പ്രവേശന കവാടം, ഫൈന്‍ ആര്‍ട്‌സ് കോളേജ്,  പബ്ലിക്  ലൈബ്രറി, നഗരസഭ കാമ്പസ,് ടൂറിസം കാമ്പസ്, പബ്ലിക് ഓഫീസ് കാമ്പസ്, സൂ & മ്യൂസിയം കാമ്പസ്, കനകകുന്ന് എന്നിവടങ്ങളിലായി അരങ്ങേറുന്നത്. സാംസ്‌കാരിക ത്സേവത്തിന്റെ രൂപകല്പനയും സാക്ഷാത്കാരവും ഒരുക്കുന്നത് നാടക-ചലച്ചിത്ര സംവിധായകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരാണ്.

         പി.എന്‍.എക്‌സ്.75/18

date