Skip to main content

പകര്‍ച്ചവ്യാധിക്കെതിരെ വേണ്ടത് യുദ്ധസന്നാഹങ്ങളോടെയുളള പ്രതിരോധപ്രവര്‍ത്തനം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

 

        പകര്‍ച്ച വ്യാധിക്കെതിരെ യുദ്ധസന്നാഹങ്ങളോടെയുളള പ്രതിരോധപ്രവര്‍ത്തന ങ്ങളാണ് അവലംബിക്കേണ്ടതെന്ന് തുറമുഖ-മ്യൂസിയം- ആര്‍ക്കിയോളജി-ആര്‍ക്കൈവ്സ് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഈമാസം മുതല്‍ തുടങ്ങുന്ന 'ആരോഗ്യജാഗ്രത 2018-പകര്‍ച്ചവ്യാധിക്കെതിരെ' കാംപെയ്നിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും  കൂട്ടായ്മയിലൂടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ മഴക്കാലത്താണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. എന്നാല്‍ ഈ വര്‍ഷം നേരത്തെ തന്നെ ജനകീയ പങ്കാളിത്വത്തോടെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വാര്‍ഡുകള്‍തോറും ആരോഗ്യസേന രൂപീകരിച്ച് ഭവനങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയുളള ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ ഫലവത്താകുമെന്ന് മന്ത്രി പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്ത് തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ നിര്‍വഹിക്കണം. മാലിന്യകൂമ്പാരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതാണ് ഗുരുതരആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും മാലിന്യ കൂമ്പാരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും ഇല്ലാതാകണം. കൂട്ടായ്മോടെയുളള ആരോഗ്യപരിപാലനം നടപ്പാക്കി രോഗപ്രതിരോധപ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ പാലക്കാട് ജില്ല ഒന്നാംസ്ഥനത്തെത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍  ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കെ.ബിനുമോള്‍ അധ്യക്ഷയായി. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്‍ വിശിഷ്ടാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത വിഷയാവതരണം നടത്തി. ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബു, ജില്ലാ ആശുപത്രി സൂപ്രണ്‍ .ഡോ.രമാദേനവി , ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ രചന ചിദംബരം, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബെനില ബ്രൂണോ, ഡെപ്യൂട്ടി ഡി.എം.ഒ കെ.എ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date