ജില്ലയിലെ ആദ്യ മൾട്ടി പർപ്പസ് സൈക്ലോൺ ദുരിതാശ്വസ അഭയകേന്ദ്രം നിർമ്മാണോദ്ഘാടനം ഇന്ന്( സെപ്റ്റംബർ 26)
ജില്ലയിലെ ആദ്യത്തെ മൾട്ടിപർപ്പസ് സൈക്ലോൺ ദുരിതാശ്വാസ അഭയകേന്ദ്രത്തിൻറെ നിർമ്മാണോദ്ഘാടനം ഇന്ന് (സെപ്റ്റംബർ 26) രാവിലെ 11.30ന് അഴീക്കോട് വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും. കൈപ്പമംഗലം നിയോജക മണ്ഡലം എംഎൽഎ ഇ. ടി ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിക്കും. ചാലക്കുടി എം പി ബെന്നി ബഹനാൻ മുഖ്യാതിഥിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് വിശിഷ്ടാതിഥിയുമായിരിക്കും.
പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോൾ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി താമസിപ്പിക്കുന്നതിന് ആവശ്യമായ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് അഴീക്കോട് മേനോൻ ബസാറിൽ വില്ലേജ് ഓഫീസിന്റെ 20 സെൻറ് സ്ഥലത്ത് അഭയകേന്ദ്രം സ്ഥാപിക്കുന്നത്. 3.2 കോടി രൂപ ചെലവഴിച്ച് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലാണ് നിർമ്മാണം. മൂന്നു നിലകളിലായി 7500 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ പാചകപ്പുര, ഡൈനിങ്ങ് ഹാൾ, ശൗചാലയം ഉൾപ്പെടെയുള്ള താമസ സൗകര്യവും ഭിന്നശേഷിക്കാർക്ക് ഉപകാരപ്രദമാകുന്ന റാമ്പ്, അടിയന്തിരഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ഹെലികോപ്റ്റർ, എയർ ഡ്രോപ് സംവിധാനങ്ങളും ഉണ്ടായിരിക്കും. മൾട്ടിപ്പർപ്പസ് കേന്ദ്രമായും ഉപയോഗിക്കാവുന്ന തരത്തിൽ നിർമ്മിക്കുന്ന കേന്ദ്രം സംസ്ഥാനത്തെ മൂന്നാമത്തെ അഭയകേന്ദ്രമാണ്.
- Log in to post comments