Skip to main content

നിയമപരിഷ്‌ക്കരണകമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു

കേരള എമർജൻസി മെഡിക്കൽ കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ഗുഡ് സമരിറ്റൻ ബില്ലിന്റെ കരട് ഉൾപ്പെടുത്തി കേരള നിയമപരിഷ്‌ക്കരണ കമ്മിഷന്റെ അഞ്ചാമത് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. അപകടത്തിൽപ്പെടുന്ന ആളുകൾക്കും അടിയന്തരവൈദ്യസഹായം ആവശ്യമുള്ളവർക്കും എത്രയും പെട്ടെന്ന് ആശുപത്രികളിൽ വൈദ്യസഹായം കിട്ടുന്നതിനും അടിയന്തരചികിത്സയ്ക്ക് സർക്കാരിൽനിന്നും സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനും അപകടത്തിൽപ്പെടുന്നവരെ ആശുപത്രികളിൽ എത്തിക്കുന്ന വ്യക്തികൾക്ക് നിയമനടപടികളിൽനിന്നും സംരക്ഷണം നൽകുന്നതിനും അത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുന്നതിന്  ബോധവത്കരണം നൽകുന്നതിനും ബിൽ വ്യവസ്ഥ ചെയ്യുന്നതായി വൈസ് ചെയർമാൻ കെ. ശശിധരൻനായർ അറിയിച്ചു.
പി.എൻ.എക്‌സ്.3455/19

date