Skip to main content

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ സോഷ്യൽസയൻസ്  പിഎച്ച്ഡിക്ക് അപേക്ഷിക്കാം

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ പിഎച്ച്ഡി 2019 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് സീറ്റുകളാണുള്ളത്. പബ്ളിക് ഫിനാൻസ്, ടാക്സേഷൻ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് പിഎച്ച്ഡി. കുസാറ്റിന്റെ പിഎച്ച്ഡി മാർഗരേഖകൾക്ക് അനുസൃതമായിരിക്കും തിരഞ്ഞെടുപ്പ്. പ്രവേശനത്തിന്റെ യോഗ്യതാമാനദണ്ഡവും അപേക്ഷാഫോമും കുസാറ്റ് പിഎച്ച്ഡി മാർഗരേഖയും www.gift.res.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബർ 31.
പി.എൻ.എക്‌സ്.3457/19

date