Skip to main content

സങ്കേതിക വിദ്യാവാരത്തിന് തുടക്കമായി

 

പൂപ്പൊലിയുടെ ഭാഗമായി അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന സാങ്കേതിക വിദ്യാവാരം വനം-വന്യ ജീവി, മൃഗ സരംക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്തു.  കാര്‍ഷിക വിദ്യകള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം,ആത്മ വയനാട്, കൃഷി വകുപ്പ് എന്നിവ സംയുക്തമായാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്. ജനുവരി അഞ്ചു മുതല്‍ ഒമ്പതുവരെ വിവിധ വിഷയങ്ങലില്‍ സെമിനാറുകളും സാങ്കേതിക പ്രദര്‍ശനങ്ങളും നടക്കും. സി. കെ. ശശീന്ദ്രന്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു.

 

 വയനാട് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. എന്‍. ഇ. സഫിയ, കേരള കാര്‍ഷിക സര്‍വ്വകലശാലയുടെ വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു. പി. അലക്‌സ്, ആര്‍. എ. ആര്‍. എസ് മേധാവി ഡോ. പി രാജേന്ദ്രന്‍, പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. എം. സി. നാരായണന്‍ക്കുട്ടി, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ പി. എച്ച് മെഹര്‍ബാന്‍, വയനാട് ആത്മ പ്രൊജക്ട് ഡയറക്ടര്‍ ഡോ. കെ. ആശ, തുടങ്ങിയവര്‍ സംസാരിച്ചു.

date