Skip to main content

ഉല്ലാസഗണിതം പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി 

 

കാവില്‍പ്പാട് ഗവ. എല്‍. പി. സ്‌കൂളില്‍ ഉല്ലാസ ഗണിതം പഞ്ചായത്ത് തല ഉദ്ഘാടനം പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ കെ. ശോഭന നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ രജിത അധ്യക്ഷയായി. പരിപാടിയില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുബ്രഹ്മണ്യന്‍, ബി.പി.ഒ ശിവപ്രസാദ് , പ്രധാനാധ്യാപിക ഇ.എസ്. ബീന ഭായ്, വാര്‍ഡ് അംഗം നസീമ, പൂര്‍വവിദ്യാര്‍ഥി സമിതി ചെയര്‍മാന്‍ സി. സേതുമാധവന്‍, പിടിഎ പ്രസിഡന്റ് കെ ജയകുമാര്‍, ഹരീഷ് കൃഷ്ണന്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികള്‍ക്ക് പഠനക്കിറ്റ് വിതരണം ചെയ്തു.

date