Skip to main content

ഫാർമസി സർട്ടിഫിക്കറ്റ് കോഴ്‌സിന്(ഹോമിയോ)അപേക്ഷിക്കാം

ഒക്‌ടോബർ 21 മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി(ഹോമിയോ) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം/കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ.എ.കെ.ബി മിഷൻ ട്രസ്റ്റിൽ നിന്നും 26 മുതൽ ഒക്‌ടോബർ ഒൻപത് വരെ അപേക്ഷാഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ ഒക്‌ടോബർ 14 വൈകിട്ട് അഞ്ച് മണിവരെയും 10 രൂപ പിഴയോടെ 16ന് വൈകുന്നേരം അഞ്ച് മണിവരെയും സ്വീകരിക്കും. പരീക്ഷാഫീസായി പേപ്പർ ഒന്നിന് 200 രൂപ അപേക്ഷയ്‌ക്കൊപ്പം തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ & കൺട്രോളിംഗ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ മാറാവുന്ന ഡി.ഡി ആയി ഉള്ളടക്കം ചെയ്യണം. പൂരിപ്പിച്ച അപേക്ഷകളും, ഡി.ഡി-യും റഗുലർ വിദ്യാർത്ഥികൾ പഠിച്ച സ്ഥാപന മേധാവി മുഖേന പ്രിൻസിപ്പാൾ&കൺട്രോളിംഗ് ഓഫീസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ www.ghmct.org-യിൽ ലഭ്യമാണ്. കോഴിക്കോട്, തിരുവനന്തപുരം ഗവ.ഹോമിയോ കോളേജുകളിലാണ് പരീക്ഷാകേന്ദ്രം. രാവിലെ 10 മുതൽ 12 വരെയാണ് പരീക്ഷ.
പി.എൻ.എക്‌സ്.3474/19

date