Skip to main content

സ്വച്ഛസര്‍വ്വേക്ഷന്‍ 2018 - ശുചിത്വ സര്‍വ്വേ ജനുവരി 8 ന് പട്ടാമ്പിയില്‍ തുടങ്ങും

 

    സ്വച്ഛഭാരത് മിഷന്‍ ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങളെ  തെരഞ്ഞെടുക്കുതിനായി സ്വച്ഛസര്‍വ്വേക്ഷന്‍ 2018 ന്‍റെ ഭാഗമായുള്ള ശുചിത്വ സര്‍വ്വേ   ജില്ലയില്‍ ജനുവരി എട്ടിന് പട്ടാമ്പി നഗരസഭയിലും  11 ന് ഒറ്റപ്പാലം നഗരസഭയിലും സര്‍വ്വേ നടക്കും. വൃത്തിയുള്ള നഗരങ്ങളെ റാങ്കിങ്ങിലൂടെ തെരഞ്ഞെടുക്കുതിനുള്ള ശുചിത്വ സര്‍വ്വെ വിവിധ നഗരസഭകളില്‍ മാര്‍ച്ച് 10 വരെ  നടക്കുന്നതാണെന്ന് കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം അറിയിച്ചു.  സര്‍വ്വെ നടത്തുതിന് കാര്‍വി ഡാറ്റാ മാനേജ്മെന്‍റ് സര്‍വ്വീസസ് ലിമിറ്റഡ് എ ഏജന്‍സിയെയാണ് കേന്ദ്ര മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുത്.
    ശുചിത്വ സര്‍വ്വെയുടെ ഭാഗമായി നഗരസഭകളുടെ ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍, നഗരസഭകളിലെ ചേരികള്‍, കോളനികള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍, പൊതുശുചിമുറികള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളുടെ വൃത്തി സര്‍വ്വെ സംഘം നേരിട്ടു പരിശോധിക്കും. പൊതുജനപങ്കാളിതത്തോടെ സമഗ്ര മാലിന്യ നിര്‍മ്മാര്‍ജനം ഉറപ്പുവരുത്തി  ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളും ശുചിത്വ സര്‍വ്വേയില്‍ മുന്‍പന്തിയില്‍ എത്തണമെന്ന് ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

date