Skip to main content

ശിശുദിനാഘോഷം: ഒക്ടോബര്‍ 20 ന് കലാമത്സരങ്ങള്‍ അപേക്ഷകള്‍ 10 വരെ നല്‍കാം

 

ശിശുദിനഘോഷങ്ങളുടെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 20 ന് ഗവ.മോയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ കലാമത്സരങ്ങള്‍ നടക്കും. നഴ്‌സറി എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായാണ് മത്സരങ്ങള്‍ നടത്തുന്നത്.

നഴ്‌സറി വിഭാഗത്തില്‍ കഥപറയല്‍, അഭിനയഗാനം (സോളോ), അഭിനയഗാനം (ഗ്രൂപ്പ്) എന്നിവയാണ് ഇനങ്ങള്‍. മറ്റു വിഭാഗക്കാര്‍ക്കായി മലയാളം, ഇംഗ്ലീഷ് പ്രസംഗം, ക്വിസ്, ലളിതസംഗീതം, ദേശഭക്തി ഗാനം, സംഘഗാനം, മോണോ ആക്ട്, മിമിക്രി, സാഹിത്യരചനകള്‍ (മലയാളം, ഇംഗ്ലീഷ്) , ഉപന്യാസരചന  (മലയാളം, ഇംഗ്ലീഷ്), കഥാ-കവിതാ രചനാ (മലയാളം, ഇംഗ്ലീഷ്) മത്സരയിനങ്ങളാണുള്ളത്. ഇതിന് പുറമെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ കൂട്ടചിത്രരചനാ മത്സരവും (വാട്ടര്‍കളര്‍, ക്രയോണ്‍) സംഘടിപ്പിക്കും.

ജില്ലാതല മത്സരത്തിലെ ഒന്ന്, രണ്ട് സ്ഥാനക്കാര്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരാണ്. ചിത്രരചനാ മത്സരം കൂടാതെ ഒരു കുട്ടിക്ക് മൂന്ന് സിംഗില്‍ ഇനങ്ങളില്‍ മാത്രമേ പങ്കെടുക്കാനാവൂ. ഒരു വിദ്യാലയത്തില്‍ നിന്നും ഓരോ ഇനത്തിനും രണ്ട് പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. താല്‍പര്യമുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പേര്, ക്ലാസ്, വിഭാഗം, പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഇനങ്ങള്‍, സ്‌കൂളിലെ പേരും മേല്‍വിലാസവും, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ഒക്‌ടോബര്‍ 10 നകം സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി, ശാസ്താപുരി കോളനി, കല്‍പ്പാത്തി (പി.ഒ), പാലക്കാട് വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം. ഫോണ്‍: 9446241139, 9447921671, 9846445291.  

date