Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ടു വീലര്‍ റിപ്പയറിംഗില്‍ സൗജന്യ പരിശീലനം
റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്  ടു വീലര്‍ റിപ്പയറിംഗില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  ഒക്ടോബര്‍ 24 നു ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലനത്തില്‍ ഭക്ഷണവും  താമസ സൗകര്യവും സൗജന്യമാണ്.   കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി  ജില്ലകളിലെ താല്‍പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍    പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍,  വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ സഹിതം ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് , പി ഒ കാഞ്ഞിരങ്ങാട്, കണ്ണൂര്‍ 670142 എന്ന  വിലാസത്തില്‍ ഒക്ടോബര്‍     12 നു മുമ്പായി അപേക്ഷിക്കണം. ംംം.ൃൗറലെ.േരീാ ലും അപേക്ഷിക്കാം.  ബി പി എല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും  മുന്‍ഗണന. ഇന്റര്‍വ്യൂ ഒക്ടോബര്‍ 21 ന്.   ഫോണ്‍  0460 2226573, 9961336326, 9496611644, 6238275872, 9496297644, 8547325448.

ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം
    ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള ക്ഷീരോല്‍പാദക സഹകരണസംഘം ഭരണസമിതിയംഗങ്ങള്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.  ഒക്‌ടോബര്‍ നാല്, അഞ്ച് തീയതികളിലാണ് പരിശീലനം.  താല്‍പര്യമുളളവര്‍ നാലിന് രാവിലെ 10 മണിക്ക് മുമ്പ് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 25 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര   പരിശീലന കേന്ദ്രത്തില്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:  0495 2414579.

ഭരണാനുമതി ലഭിച്ചു
സി കൃഷ്ണന്‍ എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും പയ്യന്നൂര്‍ നഗരസഭയിലെ വേങ്ങയില്‍ കാനായി എല്‍ പി സ്‌കൂളില്‍ പാചകപ്പുര നിര്‍മ്മിക്കുന്നതിന് അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
എ എന്‍ ഷംസീര്‍ എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ കല്ലായി അങ്ങാടി ട്രാന്‍സ്‌ഫോര്‍മര്‍-പെരുമുണ്ടേരി റോഡ് നവീകരണ പ്രവൃത്തിക്ക് നാലര ലക്ഷം രൂപയുടെയും തലശ്ശേരി ഗവ.കോളേജ് ചൊക്ലി -വൈദ്യുതി ലൈനും ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിക്കുന്ന പ്രവൃത്തിക്ക് രണ്ട് ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.

കളര്‍പെയിന്റിംഗ് മത്സരം
അനെര്‍ട്ട് വിദ്യാഭ്യാസവകുപ്പിന്റെ       സഹകരണത്തോടെ       ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച്   സൗരോര്‍ജ്ജം നല്ല ഭാവിക്കായി  എന്ന വിഷയത്തില്‍ സര്‍ക്കാര്‍/ എയ്ഡഡ്  ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരം നടത്തുന്നു.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍  പഠിക്കുന്ന സ്‌ക്കൂള്‍ മേലധികാരിയുടെ  സാക്ഷ്യപത്രവുമായി   ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 മണിക്ക്  ജില്ലാ പഞ്ചായത്തിന്റെ കോണ്‍ഫറന്‍സ്  ഹാളില്‍ എത്തണം.
         മത്സരത്തിനുളള ഡ്രോയിംഗ് ഷീറ്റ് അനര്‍ട്ട് നല്‍കുന്നതാണ്. വാട്ടര്‍ കളര്‍ , പെന്‍സില്‍ എന്നിവ കുട്ടികള്‍ കൊണ്ടുവരേണ്ടതാണ്.   ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 1500 രൂപ വീതം ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും.   ഫോണ്‍: 0497 2700051, 9188119413.

ഖാദി റിബേറ്റ്
ഖാദി ബോര്‍ഡ് ഗാന്ധി ജയന്തി പ്രമാണിച്ച് ഇന്ന് (ഒക്‌ടോബര്‍ 01) മുതല്‍ അഞ്ച് വരെ ഖാദി കോട്ടണ് 30 ശതമാനവും ഖാദി സില്‍ക്കിന് 20 ശതമാനവും റിബേറ്റും ഡിസ്‌കൗണ്ടും ലഭിക്കുന്നതാണെന്ന് പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയക്ടര്‍ അറിയിച്ചു.

ഇ ടെണ്ടര്‍
    ജില്ലയില്‍ നീലവിപ്ലവം പദ്ധതി 2016-17 ഉശപ്പെടുത്തി കൂട് കൃഷിക്കായി ജി ഐ ഫ്‌ളോട്ടിംഗ് കൂടുകള്‍ വിതരണം ചെയ്യുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന സീയതി ഒക്‌ടോബര്‍ നാല് രാവിലെ 11 മണി.  ഫോണ്‍: 0497 2732340.

ദേശീയ സന്നദ്ധ രക്തദാന ദിനാചരണം ഇന്ന്
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്‌ടോബര്‍ 01)രാവിലെ 10 മണിക്ക് പിണറായി സാമൂഹികാരോഗ്യകേന്ദ്രത്തില്‍  നടക്കും.  തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ രാജീവന്‍ ഉദ്ഘാടനം ചെയ്യും. പിണറായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പ്രദീപന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. പി എം. ജ്യോതി ദിനാചരണ സന്ദേശം നല്‍കും.
രക്തം ദാനം ചെയ്യൂ, ജീവിതത്തിലൊരിക്കലെങ്കിലും എന്നതാണ്  ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
തുടര്‍ന്ന്  ബോധവല്‍ക്കരണ സെമിനാറും ജില്ലാ ആശുപത്രി രക്തബാങ്കിന്റെ നേതൃത്വ ത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പും നടക്കും.  ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം,  ജില്ലാ ടിബി സെന്റര്‍, ജില്ലാ ആശുപത്രി രക്തബാങ്ക്, പിണറായി സാമൂഹികാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിക്കുന്നത്.
സന്നദ്ധരക്തദാനം വഴി നൂറുശതമാനവും രക്തം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.  ജനുവരി മുതല്‍ സപ്തംബര്‍ വരെ ജില്ലയിലെ നാല് സര്‍ക്കാര്‍ രക്തബാങ്കുകള്‍ വഴി 16550 യൂണിറ്റ് രക്തം ശേഖരിച്ചു. ശേഖരിച്ച രക്തം വിവിധ ഘടകങ്ങളാക്കി രോഗികള്‍ക്ക് നല്‍കുന്നത് വഴി 23849 പേര്‍ക്ക് രക്തമോ രക്ത ഘടകമോ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

പുഴകളില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും
നീക്കം ചെയ്യാന്‍ നടപടിക്ക് നിര്‍ദേശം
ജില്ലയിലെ പുഴകളില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും അടിയന്തരമായി നീക്കം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ജില്ലാ പഞ്ചായത്ത് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ യോഗം വിളിച്ച് ചേര്‍ത്തത്. പുഴകളില്‍ മണലും ചെളിയും മരങ്ങള്‍ അടക്കമുള്ള വസ്തുക്കളും അടിഞ്ഞ്കൂടിയത് സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നതായും അപകടങ്ങള്‍ക്ക് വഴിവെക്കുന്നതായും ജില്ലാ പഞ്ചായത്ത് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുഴകളില്‍ എവിടെ നിന്നൊക്കെ മണലും മറ്റും നീക്കം ചെയ്യണമെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതുപ്രകാരം മണലും മറ്റും നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തന പരിപാടി രൂപീകരിക്കാന്‍ സബ് കലക്ടര്‍ ആസിഫ് കെ യൂസഫിനെ ചുമതലപ്പെടുത്തി.
നീക്കം ചെയ്യുന്ന മണല്‍ ലൈഫ് പോലുള്ള സര്‍ക്കാര്‍ സ്‌കീമുകളില്‍ വീടുവെക്കുന്നവര്‍ക്കും സര്‍ക്കാര്‍ പ്രവൃത്തികള്‍ക്കുമായി നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് കലക്ടര്‍ അറിയിച്ചു.
ഇതോടൊപ്പം പുഴകളുടെ സംരക്ഷണവും സൗന്ദര്യവല്‍ക്കരണവും ജില്ലാ പഞ്ചായത്തിന്റെ ‘അഴുക്കില്‍ നിന്ന് അഴകിലേക്ക്’ പദ്ധതിയില്‍പ്പെടുത്തി അതത് സ്ഥലത്തെ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് നിര്‍വഹിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അറിയിച്ചു. പുഴയുടെ സംരക്ഷണത്തിന് ഓരങ്ങളില്‍ കണ്ടലും മുളകളും വെച്ച് പിടിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ നടപടികള്‍ ആരംഭിച്ചതായി പ്രസിഡണ്ട് പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ഡെപ്യൂട്ടി കലക്ടര്‍ സജികുമാര്‍, അസി. കലക്ടര്‍ ഡോ. ഹാരിസ് റഷീദ്,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എഴുത്ത് ലോട്ടറി: പൊതുജനങ്ങള്‍ക്ക് വിവരം അറിയിക്കാം
ജില്ലയില്‍ ചിലയിടങ്ങളില്‍ എഴുത്ത് ലോട്ടറി  നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് ശിക്ഷാനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.  എഴുത്ത് ലോട്ടറിയോ ലോട്ടറിയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.  ഫോണ്‍: 0497 2700803, 9497990136, 9496004063.

കണ്ണൂര്‍ ദസറ; ഇന്നത്തെ പരിപാടികള്‍
ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കണ്ണൂര്‍ ദസറ 2019 ന്റെ മൂന്നാം ദിവസമായ ഇന്ന്(ഒക്‌ടോബര്‍ 01) ദേവഗംഗ അവതരിപ്പിക്കുന്ന ഭരതനാട്യം, ശ്യാമിലി ദിനേശ് അവതരിപ്പിക്കുന്ന വീണ ആന്റ് വയലിന്‍, അസമില്‍ നിന്നുള്ള ശ്രീമോയി ബോറ അവതരിപ്പിക്കുന്ന സത്രിയ നൃത്തം, ഉസ്താദ് റഫീഖ് ഖാന്‍ മുംബൈ അവതരിപ്പിക്കുന്ന സിത്താര്‍ വാദന്‍ എന്നിവ അരങ്ങേറും.

date