Skip to main content

ലാറ്റിൻ അമേരിക്ക ഇന്ന്; പ്രഭാഷണ പരമ്പര 11 മുതൽ

കേരള ചരിത്ര ഗവേഷണ കൗൺസിൽ കേരള സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിലുമായി ചേർന്ന് 'ലാറ്റിൻ അമേരിക്ക ഇന്ന്: ആധുനികത, വികസനം, പരിവർത്തനം' എന്ന വിഷയത്തിൽ പ്രഭാഷണപരമ്പര സംഘടിപ്പിക്കുന്നു. അർജന്റീനയിലെ സൻ മാർട്ടിൻ ദേശീയ സർവകലാശാലയിലെ ഗവേഷണ ഡയറക്ടറും ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ എറുഡൈറ്റ് സ്‌കോളറുമായ പ്രൊഫസർ ജുവാൻ ഫെർണാണ്ടൊ കാൽഡെറോൺ ഗുറ്റിറെയാണ് പ്രഭാഷകൻ. കണ്ണൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പ്രഭാഷണം.
ഒക്‌ടോബർ 11ന് രാവിലെ 11ന് കണ്ണൂർ സർവകലാശാലയുമായി സഹകരിച്ച് സർവകലാശാലയിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിലാണ് ആദ്യ പ്രഭാഷണം. 'വിവര വിസ്‌ഫോടന കാലത്ത് മനുഷ്യവികാസ വീക്ഷണത്തിന്റെ പുതിയ ചിന്തകൾ:- ലാറ്റിൻ അമേരിക്കൻ ചർച്ചകൾ' എന്നതാണ് വിഷയം. യോഗത്തിൽ കണ്ണൂർ സർവകലാശാല വൈസ്ചാൻസിലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിക്കും.
ഒക്‌ടോബർ 14ന്, രാവിലെ 10.30ന് എം.ജി. യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് എൻവയോൺമെന്റ് സയൻസിന്റെ സെമിനാർ ഹാളിലാണ് പ്രഭാഷണം. 'ലാറ്റിൻ അമേരിക്കൻ സമൂഹങ്ങളിലെ പുത്തൻ ബഹുസംസ്‌കാരങ്ങൾ:- വിവര സാങ്കേതിക കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവർത്തനങ്ങൾ' എന്ന വിഷയത്തിലാണ് പ്രഭാഷണം. യോഗത്തിൽ എം.ജി. സർവകലാശാല വൈസ്ചാൻസിലർ പ്രൊഫസർ സാബു തോമസ് സംസാരിക്കും. കെ.സി.എച്ച്.ആർ ചെയർപേഴ്‌സൺ പ്രൊഫസർ മൈക്കിൾ തരകൻ അധ്യക്ഷത വഹിക്കും.
ഒക്‌ടോബർ 16ന് തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിലാണ് പ്രഭാഷണം. രാവിലെ 11ന് ആരംഭിക്കുന്ന സെഷനിൽ കേരള സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ്‌ചെയർമാൻ പ്രൊഫസർ രാജൻ ഗുരുക്കൾ അധ്യക്ഷത വഹിക്കും. 'ലാറ്റിൻ അമേരിക്കൻ ആധുനികത ഒരു പാരസ്പരിക-സാംസ്‌കാരിക ശൃംഖല എന്ന നിലയിൽ: അനിശ്ചിതത്വത്തിന്റെയും പുതിയ വെല്ലുവിളികളുടെയും ആഗോള പശ്ചാത്തലത്തിൽ' എന്ന വിഷയത്തിലാണ് പ്രഭാഷണം.
അന്ന് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന സെഷനിൽ ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.രാജൻ വർഗീസ് അധ്യക്ഷത വഹിക്കും. 'ജനപ്രിയ ജനാധിപത്യ സിദ്ധാന്തം എന്നാലെന്താണ്? ലാറ്റിൻ അമേരിക്കൻ ചർച്ചകൾ' എന്ന വിഷയത്തിലാണ് പ്രഭാഷണം.
പി.എൻ.എക്‌സ്.3595/19

date