Skip to main content

ഗാന്ധിജയന്തി വാരാഘോഷം: സംവാദം സംഘടിപ്പിച്ചു

ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ 'ദേശീയതയും മതനിരപേക്ഷതയും-ഗാന്ധിജിയുടെ കാഴ്ചയും യാഥാർത്ഥ്യവും' എന്ന വിഷയത്തിൽ കലാലയവിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിച്ചു. കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന സംവാദം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആർ സുമേഷ് ഉദ്ഘാടനം ചെയ്തു. കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ചാപ്റ്റർ വർക്കിങ് ചെയർമാൻ ജോസ്.ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി. സേതുരാജ്, ജില്ലാ ഇൻഫർമേഷൻ അസിസ്റ്റന്റ് പി.എം.ജിതേഷ്, മലയാള വിഭാഗം മേധാവി അധ്യാപിക ലിറ്റി എന്നിവർ പങ്കെടുത്തു. 15 കലാലയങ്ങൾ പങ്കെടുത്ത സംവാദത്തിൽ പുതുക്കാട് പ്രജ്യോതി നികേതൻ, വടക്കാഞ്ചേരി വ്യാസ എൻ.എസ്.എസ്, തൃശൂർ ഗവ. ബി.എഡ് കോളേജ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
 

date