Skip to main content

സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭക്ഷ്യസുരക്ഷാ വകുപ്പ് എല്ലാ ഗ്രാമപഞ്ചായത്തുകളും ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്തുകളായി ആക്കുന്നതിന്റെ ഭാഗമായി സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന പദ്ധതി നടപ്പിലാക്കുന്നു. പഞ്ചായത്തിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് / രജിസ്‌ട്രേഷൻ ഇല്ലാത്ത പ്രവർത്തിക്കുന്ന എല്ലാ ഭക്ഷ്യ ഉൽപാദന വിതരണ സ്ഥാപനങ്ങൾ, ഹോസ്റ്റൽ, കാന്റീൻ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ഇവ ലഭ്യമാക്കുന്നതിനായി മേളകൾ സംഘടിപ്പിക്കുക. സ്വകാര്യ പൊതു ഉടമസ്ഥതിയുളളവ ഉൾപ്പെടെയുളള എല്ലാ കുടിവെളള സ്രോതസ്സ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുളള നടപടി സ്വീകരിക്കുക. അങ്കണവാടികൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെ ഭക്ഷണവിതരണം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുളള നടപടി സ്വീകരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലയിലെ വിദ്യാലയങ്ങളിൽ എസ്എൻഎഫ് @സ്‌കൂൾ എന്ന പദ്ധതി 30 സ്‌കൂളിൽ നടപ്പിലാക്കും. പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യസുരക്ഷ, സുരക്ഷിതാഹാരം, ഭക്ഷ്യപരിശോധന, ജംഗ് ഫുഡ് തുടങ്ങിയവയെക്കുറിച്ച് ബോധവൽക്കരണം ഷോർട്ട് ഫിലിം, ഡോക്യൂമെന്ററി എന്നിവയിലൂടെ വിദ്യാർത്ഥികൾക്കായി ഒരുക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
 

date