Skip to main content

വയോജനങ്ങൾക്കായി വിശ്രമ കേന്ദ്രം: പകൽവീട് തുറന്നു

മുരിയാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് പാറെക്കാട്ടുകരയിൽ നിർമ്മിച്ച വയോജനങ്ങൾക്കായുള്ള വിശ്രമ കേന്ദ്രം പകൽ വീട് കെ യു അരുണൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു. സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ പ്രീജി സജീവനെയും എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയവർക്കും എംഎൽഎ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. വാർഡിൽ 100 പ്രവർത്തി ദിനം പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ ബ്ലോക്ക് ഡിവിഷൻ മെമ്പർ അഡ്വ മനോഹരൻ ആദരിച്ചു. ഹരിത കർമ്മ സേനയുടെ ആവശ്യകതയും ഭൂമിയെ ഹരിതാഭമാകുന്നതിന്റെ ആവശ്യകതയെപ്പറ്റിയും രവീന്ദ്രൻ തെക്കൂട്ട് ക്ലാസ്സ് എടുത്തു. ഹോമിയോ ഡോക്ടറുടെ നേതൃത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും ഇതിനോടൊപ്പം നടത്തി. 17-ാം വാർഡ് മെമ്പർ ജോൺസൺ സ്വാഗതവും സംഘാടക സമിതി ചെയർമാൻ സുധ വേണു നന്ദിയും പറഞ്ഞു.

date