Skip to main content

കോട്ടപ്പുറം വള്ളംകളി 12 ന്: വിളംബര ഘോഷയാത്ര ഇന്ന്(ഒക്ടോബർ 10)

വിനോദസഞ്ചാര വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) ആറാമത് മത്സരം കോട്ടപ്പുറം കായലിൽ 12 ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന മത്സരം സംസ്ഥാന ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വള്ളംകളിയോടാനുബന്ധിച്ച് ഇന്ന് (ഒക്ടോബർ 10) വൈകീട്ട് നാലിന് കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ നിന്ന് നഗരത്തിലേക്ക് വിളംബര ഘോഷയാത്ര നടത്തും. 12 ന് നടക്കുന്ന വള്ളംകളിയിൽ 900 മീറ്റർ നീളമുള്ള ട്രാക്കിൽ ഒൻപത് ചുണ്ടൻ വള്ളങ്ങൾ മത്സരിക്കും. മൂന്ന് വള്ളങ്ങൾ വീതമുള്ള മൂന്ന് ഹീറ്റ്സ്സ് മത്സരങ്ങളാണ് നടക്കുക. മുസിരിസ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ 15 ചെറുവള്ളങ്ങളെ അണിനിരത്തി പ്രാദേശിക വള്ളംകളി മത്സരവും നടത്തും. കൊടുങ്ങല്ലൂർ നിയോജകമണ്ഡലം അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്, ബെന്നി ബെഹ്നാൻ എംപി, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ രാജ്കുമാർ, നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ, മുസിരിസ് പൈതൃകപദ്ധതി എംഡി പി.എം. നൗഷാദ്, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടിപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
 

date