Skip to main content

നെൽകർഷകർക്ക് ധനസഹായം: അപേക്ഷ സമർപ്പിക്കാം

കുന്നംകുളം നഗരസഭയിലെ ആർത്താറ്റ് കൃഷിഭവനു കീഴിൽ മുണ്ടകൻ കൃഷിയിറക്കിയ കർഷകർക്ക് അർഹമായ ധനസഹായത്തിന് അപേക്ഷ സമർപ്പിക്കാം. താത്പര്യമുള്ളവർ ഒക്ടോബർ 20 നകം ആർത്താറ്റ് കൃഷിഭവനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മൂന്ന് സെറ്റ് അപേക്ഷ നൽകണം. ഇതോടൊപ്പം ആധാർ കാർഡ് പകർപ്പ്, നികുതി - തന്നാണ്ട് പകർപ്പ്, ബാങ്ക് പാസ്സ് ബുക്ക് പകർപ്പ്, പാട്ടകർഷകനാണെങ്കിൽ വെളളക്കടലാസിൽ പാട്ടക്കരാർ എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

date