Skip to main content

കണ്ടാണശ്ശേരി പഞ്ചായത്തിൽ മരച്ചീനി വിളയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ

കണ്ടാണശ്ശേരി പഞ്ചായത്തിലെ പത്താം വാർഡിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടന്നു. വാർഡ് മെമ്പർ അൽഫോൻസാ ഗ്രേയ്‌സന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ ഭൂമിയിലാണ് മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടത്തിയത്. അഞ്ചു വർഷത്തിലധികമായി തരിശു കിടന്നിരുന്ന സ്ഥലം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കൃഷിയോഗ്യമാക്കുകയായിരുന്നു. സുനിത, ഷീല, ബീന, ജാനകി അയ്യപ്പൻ, സാവിത്രി എന്നിവരടങ്ങുന്ന ജെ.എൽ.ജി ഗ്രൂപ്പാണ് കൃഷി ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി.പ്രമോദ് മരച്ചീനി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അൽഫോൻസ ഗ്രേസൺ അധ്യക്ഷനായി. പഞ്ചായത്ത് അംഗം അഡ്വ.പി.വി.നിവാസ്, തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റഡ് എഞ്ചീനിയർ കെ.വി.വിശാഖ്, ഓവർസിയർ വി.എ.അരുൺ, ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങൾ, പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. ഏകദേശം 300 കിലോ മരച്ചീനിയാണ് വിളവെടുത്തത്.

date