Skip to main content

പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് ഇൻഹൗസ് ഏവിയേഷൻ അക്കാദമി, ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്, ധന്വന്തരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് പട്ടികജാതി വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏയാട്ട എയർലൈൻ കസ്റ്റമർ സർവീസസ്, ഹോട്ടൽ മാനേജ്‌മെന്റ്, ആയൂർവേദ പഞ്ചാകർമ്മ ആൻഡ് നഴ്‌സിങ്ങ് എന്നിവയാണ് കോഴ്‌സുകൾ. താൽപര്യമുളളവർ ബയോഡാറ്റയും ഫോട്ടോയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഒക്‌ടോബർ 14 രാവിലെ പത്തിന് എറണാകുളം ടൗൺഹാളിൽ എത്തണം. ഫോൺ: 0487-2360381, 7736147308, 8075524812.
 

date