Skip to main content

ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടാൻ ശ്രമിക്കും: സിന്ധു

ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടാൻ ശ്രമിക്കുമെന്ന് പി. വി. സിന്ധു പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു. സ്വർണം നേടാൻ അമിത സമ്മർദമില്ല. ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും പ്രാർത്ഥനയും സ്‌നേഹവും തനിക്കൊപ്പമുണ്ട്. കായികരംഗത്തിന് കേരളം നൽകുന്ന പിന്തുണ മഹത്തരമാണ്. കേരളം മനോഹരമായ സ്ഥലമാണ്. ജനങ്ങൾ സ്‌നേഹസമ്പന്നരും. ഇനിയും കേരളത്തിൽ വരുമെന്ന് സിന്ധു പറഞ്ഞു. മലയാളത്തിൽ എല്ലാവർക്കും നമസ്‌കാരം എന്നു പറഞ്ഞു സംസാരം തുടങ്ങിയ സിന്ധു നന്ദി, നമസ്‌കാരം എന്ന് മലയാളത്തിൽ പറഞ്ഞാണ് അവസാനിപ്പിച്ചത്.
പി.എൻ.എക്‌സ്.3604/19

date