Skip to main content

ആനപ്പാറ -പൊറ്റമ്മല്‍ കടവില്‍ തടയണയുടെ നിര്‍മ്മാണോദ്ഘാടനം നാളെ

കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിലെ കടലുണ്ടിപ്പുഴയ്ക്ക് കുറുകെ  ആനപ്പാറ-പൊറ്റമ്മല്‍ കടവിലെ തടയണയുടെ നിര്‍മാണോദ്ഘാടനം നാളെ (സെപ്തംബര്‍ 11) ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. തിരുത്ത് പറമ്പ് മേതൃക്കോവില്‍-കീഴ്തൃക്കോവില്‍ ക്ഷേത്ര പരിസരത്ത്  വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷനാകും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.ഉബൈദുള്ള എം.എല്‍.എ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാകലക്ടര്‍ ജാഫര്‍ മലിക് തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും. ആറുകോടി രൂപ ചെലവിലാണ് തടയണയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. ആനക്കയം, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്നതാണ് പദ്ധതി. 
 

date