Skip to main content

താനൂര്‍ ദേവധാറില്‍  ഗാന്ധി സിനിമ പ്രദര്‍ശനം നടത്തി

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച്  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് താനൂര്‍ ദേവധാര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധി സിനിമാ പ്രദര്‍ശനം നടത്തി. രണ്ട് സെഷനുകളിലായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ഗണേഷന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. എസ്. എം.സി ചെയര്‍മാന്‍ അനില്‍ തലപ്പള്ളി അധ്യക്ഷനായി. സിനിമാ തിരകഥാകൃത്തും സംവിധായകനുമായ റജി നായര്‍ വിശിഷ്ടാതിഥിയായി.
സ്‌കൂള്‍ ജാഗ്രത സമിതി വൈസ് ചെയര്‍മാന്‍ മുജീബ് താനാളൂര്‍, പി.രവീന്ദ്രന്‍, സോനു ഗ്രേസ് വര്‍ക്കി, പി.പി.ബാലകൃഷ്ണന്‍, എം.ഹംസ, എം. ഓംകാര്‍ നാഥ് എന്നിവര്‍ സംസാരിച്ചു. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച്ചയായി ജില്ലയില്‍ നടന്ന വിവിധ പരിപാടികളുടെ സമാപനം കുറിച്ചു കൊണ്ടാണ് ദേവധാര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗാന്ധി  സിനിമ പ്രദര്‍ശനം സംഘടിപ്പിച്ചത്.
 

date