Skip to main content

ലോക കാഴ്ചദിനം- ജീവനക്കാര്‍ക്ക് ഇന്ന് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

 

ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ഇന്ന് (ഒക്‌ടോബര്‍ 10) രാവിലെ ഒമ്പതു മുതല്‍  12  വരെ സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തു ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാഴ്ച്ചക്കുറവ്, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവ നിര്‍ണ്ണയിക്കുന്നതിനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മുഴുവന്‍ ജീവനക്കാരും ഈ സൗകര്യം പ്രയോജനപ്പെടുത്തണം.
 

date