Skip to main content

സംരംഭകത്വ സെമിനാര്‍

സ്വന്തമായി തൊഴില്‍ സംരംഭം തുടങ്ങാനും, നിലവിലുള്ളവ വിപുലീകരിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 15ന്  സംരംഭകത്വ സെമിനാര്‍  സംഘടിപ്പിക്കുന്നു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30 മുതല്‍ 1.30 വരെയാണ് സെമിനാര്‍. സംരംഭകത്വം,  സാധ്യത സംരംഭങ്ങള്‍, സര്‍ക്കാരിന്റെ വിവിധ വായ്പ സബ്സിഡി സ്‌കീമുകള്‍, ലൈസന്‍സുകള്‍, ക്ലിയറന്‍സുകള്‍, ബാങ്ക് വായ്പ തുടങ്ങിയ വിഷയങ്ങളില്‍  വിദഗ്ദ്ധര്‍ ക്ലാസെടുക്കും. മലപ്പുറം ബ്ലോക്ക്, കോട്ടക്കല്‍ നഗരസഭ പരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ബ്ലോക്ക് വ്യവസായ വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-  9846378859.
 

date