Skip to main content

കൊണ്ടോട്ടി മണ്ഡലത്തില്‍ കുടിവെള്ള വിതരണത്തിന്  40 കോടി ഉത്തരവായി

    കൊണ്ടോട്ടി മണ്ഡലത്തിലെ ചീക്കോട്, മുതുവല്ലൂര്‍, വാഴക്കാട്, വാഴയൂര്‍, ചെറുകാവ്, പുളിക്കല്‍ പഞ്ചായത്തുകളില്‍ വിതരണ പൈപ്പുലൈനുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന ജലവിഭവ വകുപ്പ് പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി 40 കോടി രൂപ അനുവദിച്ചതായി ടി.വി ഇബ്രാഹീം എം.എല്‍.എ അറിയിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന ജലവിഭവ വകുപ്പിന്റെ വര്‍ക്കിങ് ഗ്രൂപ്പ് ആണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഈ ഉത്തരവില്‍ സംസ്ഥാനത്ത്  ഗ്രാമീണ ജലവിതരണ പദ്ധതികള്‍ക്ക് ആകെ അഞ്ചു പദ്ധതികള്‍ക്ക് 113.77 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക (40 ലക്ഷം ) കൊണ്ടോട്ടി മണ്ഡത്തിലെ കുടിവെള്ള പദ്ധതിക്കാണ് അനുവദിച്ചിട്ടുള്ളത്. മൂന്നു നഗര കുടിവെള്ള പദ്ധതികള്‍ക്കായി 98.41 കോടി രൂപയും പ്രത്യേക വര്‍ക്കിങ് ഗ്രൂപ്പ് അംഗീകരിച്ചു ഉത്തരവായിട്ടുണ്ട്.  
  ഈ 40 കോടി രൂപ ഉപയോഗിച്ച് ആറു പഞ്ചായത്തുകളില്‍ ഏതാണ്ട് 600 കിലോമീറ്റര്‍ ദൂരം വിതരണ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ആവശ്യക്കാരായ എല്ലാവര്‍ക്കും കുടിവെള്ള വിതരണം നടത്താന്‍ സാധിക്കും. കേരള വാട്ടര്‍ അതോറിറ്റി ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചു ഈ വര്‍ഷം തന്നെ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയില്‍ കുടിവെള്ള വിതരണത്തിന് വേണ്ടി 108 രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചിരുന്നു. അതിന്റെ ടെന്‍ഡര്‍ നടപടികള്‍  നടന്നു വരികയാണ്. ചീക്കോട് കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം 2016 ല്‍ കമ്മീഷന്‍ ചെയ്‌തെങ്കിലും വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള ഫണ്ട് ഇതുവരെ ലഭ്യമായിരുന്നില്ല . കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയില്‍ കിഫ്ബിയും മറ്റു പഞ്ചായത്തുകളില്‍ പ്ലാന്‍ ഫണ്ടും അനുവദിച്ചതോടു കൂടി ഈ പ്രശ്‌നത്തിന് പരിഹാരമാവുകയാണ്.
 

date