Post Category
ലോഗോ ക്ഷണിച്ചു
നവംബര്‍ 11,12, 13 തീയതികളില്‍ ഇരിയണ്ണി ജി.വി. എച്ച്. എസ്. എസില്‍ നടക്കുന്ന കാസര്‍കോട് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം നവംമ്പര്‍ 11, 12, 13 എന്നുള്ള രേഖപ്പെടുത്തലുകള്‍ ഉണ്ടാകണം. കാസര്‍കോട് ജില്ലയുടേതായ പ്രതീകം ഉള്‍പ്പെടുത്താം. എഡിറ്റു ചെയ്യാന്‍ കഴിയുന്ന തരത്തിലെ ഫോര്‍മാറ്റില്‍ സി.ഡി യും ഒപ്പം എ ഫോര്‍ സൈസ് പേപ്പറില്‍ കളര്‍ പ്രിന്റും നല്‍കണം. ലോഗോകള്‍ ഒക്ടോമ്പര്‍ 14 നകം പ്രിന്‍സിപ്പാള്‍, ഇരിയണ്ണി ജി.വി. എച്ച്. എസ് എസ്, ഇരിയണ്ണി പി. ഒ, കാസര്‍കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.ഫോണ്‍-9447321811
date
- Log in to post comments