പുരാരേഖകളുടെ സംരക്ഷണം: പ്രോജക്ട് ട്രെയിനി അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ആർക്കൈവ്സ് വകുപ്പ് നടപ്പിലാക്കുന്ന അപൂർവ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണം എന്ന കേന്ദ്രധനസഹായ പദ്ധതിയിലേക്ക് യോഗ്യരായ പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിലുള്ള ബിരുദാനന്തര ബിരുദവും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ആർക്കൈവ്സുമായി ബന്ധപ്പെട്ട റിക്കാർഡ് കൺസർവേഷനിലോ ആർക്കൈവൽ സ്റ്റഡിസിലുള്ള പി.ജി. ഡിപ്ലോമയുമോ ആണ് യോഗ്യത. അപേക്ഷകൾ വിശദമായ ബയോഡേറ്റ സഹിതം ഒക്ടോബർ 28 വൈകിട്ട് അഞ്ചിനു മുൻപായി ഡയറക്ടറേറ്റിൽ ലഭിക്കണം. അപേക്ഷ അയക്കേണ്ട വിലാസം: ഡയറക്ടർ, സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നളന്ദ, കവടിയാർ. പി.ഒ, തിരുവനന്തപുരം- 695003. ഫോൺ: 9809538668.
പി.എൻ.എക്സ്.3621/19
- Log in to post comments