Skip to main content

മാള ഗ്രാമപഞ്ചായത്ത് കേരളോത്സവം ഇന്ന് (ഒക്‌ടോബർ 12) മുതൽ

യുവജനങ്ങളിലെ കലാ കായിക സാംസ്‌ക്കാരിക കഴിവുകളെ കണ്ടെത്തുന്നതിന് യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് മാളയിൽ ഇന്ന് (ഒക്‌ടോബർ 12) തുടക്കമാകും. പഞ്ചായത്ത്തല കേരളോത്സവത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ശോഭ സുഭാഷ് അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂളിൽവെച്ച് നിർവഹിക്കും. വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിനീത സദാനന്ദൻ, വാർഡ് മെമ്പർമാരായ അഡ്വ. പി കെ മോഹനൻ, അമ്പിളി തിലകൻ, പി കെ സുകുമാരൻ തുടങ്ങിയവർ ആശംസ നേരും. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധ ഭാസ്‌ക്കരൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ടി ജി മധുസൂദനൻ നന്ദിയും പറയും. ഒക്ടോബർ 12 മുതൽ 27 വരെയാണ് കേരളോത്സവം നടക്കുക. ക്രിക്കറ്റ്, രചനാ മത്സരങ്ങൾ, വോളിബോൾ, കലാ മത്സരങ്ങൾ, ചെസ്സ്, വടം വലി, ഷട്ടിൽ, ഫുട്‌ബോൾ, അത്‌ലറ്റിക്സ് എന്നീ ഇനങ്ങളിൽ പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ മത്സരങ്ങൾ നടക്കും.

date