Skip to main content

നാടക മത്സരം

യുവജനക്ഷേമ ബോർഡ് 'യൂത്ത് തിയ്യറ്റർ ഫെസ്റ്റിവൽ ഓഫ് കേരള ഷോർട്ട് പ്ലേ കോമ്പറ്റീഷൻ' എന്ന പേരിൽ ജില്ലാ-സംസ്ഥാന തലങ്ങളിൽ അമച്ച്വർ നാടക മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല സക്രീനിങ്ങിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ച് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുന്ന സംഘങ്ങൾക്ക് യഥാക്രമം 25000, 10000, 5000 രൂപ ഗ്രാന്റായി നൽകും. സംസ്ഥാന മത്സരത്തിന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന സംഘത്തിന് യഥാക്രമം 100000, 75000, 50000 രൂപയും പ്രശസ്തി പത്രവും ഫലകവും നൽകും. അപേക്ഷ ഒക്‌ടോബർ 30 നകം അതാത് ജില്ലാ യുവജനകേന്ദ്രങ്ങളിൽ നൽകണം. അപേക്ഷഫോറവും വിശദവിവരങ്ങളും www.ksywb.kerala.gov.in. എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0487-2362321.
 

date