Skip to main content

മിൽക്ക് കൂളർ യൂണിറ്റ് പ്രവർത്തനം തുടങ്ങി

മേലൂർ ക്ഷീരോദ്പാദക സഹകരണ സംഘത്തിന് മിൽമ വഴി അനുവദിച്ച പാൽ ശീതീകരണ യൂണിറ്റിന്റെ ഉദ്ഘാടനം ബി.ഡി.ദേവസി എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ഇആർസിഎംപിയു ചെയർമാൻ ജോൺ തെുരവത്ത് കറവ മാട് വിതരണം നടത്തി. തരിശുഭൂമിയിൽ തീറ്റ പുല്ല് കൃഷി ചെയ്യുന്ന രണ്ടാമത്തെ ഭൂമിയുടെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശാലിനി ഗോപിനാഥും ജനറേറ്ററിന്റെ സ്വിച്ച് ഓൺ ഹരിഷ് എമ്പ്രാന്തിരിയും നിർവഹിച്ചു. സംഘത്തിന്റെ കീഴിൽ ഏറ്റവും കൂടുതൽ പാൽ അളന്ന വനിത കർഷകയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷീജുവും, കർഷകനെ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബുവും, മികച്ച സഹകാരിയായി തിരഞ്ഞെടുത്ത ടി.കെ.അദിത്യവർമയെ ബി.ഡി.ദേവസി എംഎൽഎയും ആദരിച്ചു. ഇആർസിഎംപിയു മാനേജർ ഡോ.ജോർജ് തോമസ്, കേരള ഫീഡ്സ് മാർക്കറ്റിങ് മാനേജർ പി.പി.ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്തംഗം പി.എ.സാബു, പഞ്ചായത്തംഗങ്ങളായ വനജ ദിവാകരൻ, സി.കെ.വിജയൻ, സംഘം പ്രസിഡന്റ് വി.ഡി.തോമസ്, സെക്രട്ടറി മോളി ജോഷി, ഡോ.എം.എസ്.ലോകേഷ്, പി.എഫ്.സെബിൻ തുടങ്ങിയവർ പങ്കെടുത്തു.
 

date