Skip to main content

പരിശീലനം നടത്തി

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് താൽപ്പര്യമുള്ള സംരംഭകർക്കായി ഉത്പന്ന പ്രദർശന മേളയും പരിശീലനവും അടാട്ട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സിഡിഎസുകളിൽ നിന്നുള്ള 175 ൽ പരം സംരംഭകർ മേളയിൽ പങ്കെടുത്തു. ഉൽപ്പന്നങ്ങളുടെ ഗുണമേൻമ വർദ്ധനവ്, പായ്ക്കിംഗ്, ലേബലിങ്ങ് എന്നിവയെ സംബന്ധിച്ച് റിട്ട. സീനിയർ ഫാക്കൽറ്റി ഇ.ഡി.ഐ സുകുമാരനും സംരംഭകത്വ വികസനത്തെ കുറിച്ച് ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ടി. എസ്. ചന്ദ്രനും ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് ഫുഡ് സേഫ്റ്റി ഓഫീസർ വി.കെ പ്രദീപ്കുമാറും ക്ലാസ്സ് നയിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കെ.വി ജ്യോതിഷ്‌കുമാർ, കുടുംബശ്രീ അസി.ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കെ രാധാകൃഷ്ണൻ, ജില്ലാ പ്രോഗ്രാം മാനേജർമാരായ ശോഭു നാരായണൻ, ആദർശ് പി ദയാൽ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ തുടങ്ങിവർ സന്നിഹിതരായി.

date