Skip to main content

ഗാന്ധിജയന്തി വാരാഘോഷം:ഖാദി ഗ്രാമ വ്യവസായ ഓഫീസ് പരിസരം ശുചീകരിച്ചു

 

ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ    കോട്ടമൈതാനത്തുള്ള  ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പരിസരം ശുചീകരിച്ചു. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ പി.എസ് ശിവദാസ് നേതൃത്വം നല്‍കി.  ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഓഫീസ് ജീവനക്കാര്‍, വിവിധ ഖാദി ഉല്‍പ്പാദന കേന്ദ്രങ്ങളിലെ ഇന്‍സ്ട്രക്ടര്‍മാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

date