Skip to main content

അരങ്ങ് 2019: കയ്യെഴുത്ത് പോസ്റ്റര്‍ രചനാ മത്സരം എന്‍ട്രികള്‍ ഒക്ടോബര്‍ 15 നകം അതത് സി.ഡി.എസ് ഓഫീസുകളില്‍ എത്തിക്കണം

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2019 നോടനുബന്ധിച്ച് കയ്യെഴുത്ത് പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും, വിദ്യാര്‍ത്ഥിനികള്‍ക്കും പങ്കെടുക്കാവുന്നതാണ്. 'സ്വാതന്ത്ര്യം, തുല്യത, പങ്കാളിത്തം' എന്ന വിഷയത്തെ ആസ്പദമാക്കിയാണ്  പോസ്റ്റര്‍  തയ്യാറാക്കേണ്ടത്. ചിത്രങ്ങള്‍, കളറിംഗ് എന്നിവ ഉപയോഗിക്കാവുന്നതാണ്.   ചാര്‍ട്ട് പേപ്പറില്‍ തയ്യാറാക്കിയ പോസ്റ്റര്‍ ഒക്ടോബര്‍ 15 ന് വൈകീട്ട് 5 നകം അതാത് കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ എത്തിക്കണം. ഫോണ്‍: 0491 250 5627. ലഭിക്കുന്ന പോസ്റ്ററുകളുടെ പ്രദര്‍ശനം കലോത്സവ നഗരിയില്‍ സംഘടിപ്പിക്കും. തെരെഞ്ഞടുക്കപ്പെടുന്ന കയ്യെഴുത്ത് പോസ്റ്ററിന് കലോത്സവ വേദിയില്‍ സമ്മാനം നല്‍കും.

date