Skip to main content
സമ്പുഷ്ട കേരളം -പോഷണ്‍ എക്‌സ്പ്രസിന് കട്ടപ്പനയിൽ നല്കിയ സ്വീകരണം

പോഷണ്‍ എക്സ്പ്രസിന്  കട്ടപ്പനയിൽ ഉജ്ജ്വല സ്വീകരണം.

 

 

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 

സമ്പുഷ്ട കേരളം പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി നടത്തുന്ന ബോധവൽക്കരണ സന്ദേശവും വഹിച്ചുള്ള പോഷണ്‍ എക്സ്പ്രസിന് കട്ടപ്പനയിൽ സ്വീകരണം നൽകി. പരിപാടിയുടെ ഭാഗമായി ഐസിഡിഎസ്, അംഗൻവാടി പ്രവർത്തകർ എന്നിവരെ ഉൾക്കൊള്ളിച്ച് ബഹുജന റാലിയും തുടർന്ന് കലാപരിപാടികളും നടന്നു. വാദ്യമേളം, ഫ്ലോട്ട്, കൈകൊട്ടിക്കളി എന്നിവയുടെ അകമ്പടിയോടെ കട്ടപ്പന മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച ബഹുജന റാലി ടൗൺചുറ്റി നഗരസഭ സ്റ്റേഡിയത്തിൽ സമാപിച്ചു. ബഹുജന റാലിയിൽ  അംഗൻവാടി പ്രവർത്തകർ അവതരിപ്പിച്ച കോൽക്കളി  വ്യത്യസ്ത  സമ്മാനിച്ചു. കട്ടപ്പന, കട്ടപ്പന അഡീഷണൽ, നെടുങ്കണ്ടം, നെടുങ്കണ്ടം അഡീഷണൽ എന്നീ പ്രോജക്ടുകളുടെ നേതൃത്വത്തിലാണ് സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായ പോഷൺ എക്സ്പ്രസിന് സ്വീകരണം നല്കിയത്. പോഷക ആഹാരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വിവിധ കലാപരിപാടികളും പ്രവർത്തകർ അവതരിപ്പിച്ചു.

 

കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, വൈസ് ചെയർമാൻ ലൂസി ജോയി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ലീലാമ്മ ഗോപിനാഥ്, കൗൺസിലർമാർ, സി.ഡി.പി. ഒ മാരായ ബി.എസ്. രാധാമണി, ഷൈനി ഐസക്, സിസിലി കുരുവിള, ഗീത.എം.ജി, ഐ സി ഡി എസ് സൂപ്പർവൈസർമാർ, വനിതാ ശിശു വികസന വകുപ്പ് -സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

 

ഒരു കുഞ്ഞ് ജനിച്ച ആദ്യത്തെ ആയിരം ദിനങ്ങളുടെ പ്രാധാന്യം, കുട്ടികളിലും അമ്മമാരിലും കണ്ടുവരുന്ന വിളർച്ച, മറ്റു ജനിതക രോഗങ്ങൾ തുടങ്ങിയവ തടയുക,

അനീമിയ പ്രതിരോധം, വയറിളക്കം നിയന്ത്രിക്കല്‍, പോഷകാഹാരത്തിന്റെ ആവശ്യകത, ശുചിത്വം എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണമാണ് പോഷൻ എക്സ്പ്രസിന്റെ പര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്. വാഹനത്തിലെ പ്രദർശനം കാണാൻ നിരവധി പേർ എത്തിയിരുന്നു. 

ബോധവൽക്കരണ ഭാഗമായി ലഘുലേഖകളും എക്സ്പ്രസിൽ നിന്നും വിതരണം ചെയ്തു. കട്ടപ്പനയ്ക്കു ശേഷം അഴുത മേഖലയിലെ പര്യടനത്തോടു കൂടി പോഷൺ എക്സ്പ്രസിന്റെ ഇടുക്കി ജില്ലയിലെ ദ്വിദിന പര്യടനം അവസാനിച്ചു.

 

date