Post Category
ജയിൽ ക്ഷേമദിനാചരണം
തൃശൂർ വനിതാജയിൽ കറക്ഷണൽ ഹോം ജയിൽ ക്ഷേമദിനാഘോഷവും പുതിയതായി നിർമ്മിച്ച ഇന്റർവ്യൂ റൂം കോൺഫ്രൻസ് ഹാൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവ്വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ വി കെ സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. അന്തേവാസികൾക്കായി നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ സിനിമാതാരം നൂറുൽ ഷെറീഫ് വിതരണം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ. ഹരി ജയിൽ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ കൈമാറി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി കെ. സലിം, ജില്ല പ്രൊബേഷൻ ഓഫീസർ രാഗപ്രിയ, ഡോ.അനു പാപ്പച്ചൻ, ഇബ്രാഹിം ബാദുഷ അഷ്‌റഫ്, ജസ്‌ന, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. ജയിൽ സൂപ്രണ്ട് ടി ജെ ജയ സ്വാഗതവും വെൽഫയർ ഓഫീസർ എ ധന്യ നന്ദിയും പറഞ്ഞു.
date
- Log in to post comments