Post Category
ആദര സംഗമം 15ന്
പതങ്കയം അപകടത്തില്‍ കൂട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജീവന്‍ വെടിഞ്ഞ പെരുവള്ളൂര്‍ പഞ്ചായത്തിലെ നടുക്കര സ്വദേശി ആഷിഖിനായി ഒരാഴ്ചയോളം നീണ്ട തിരച്ചിലില്‍ സ്വന്തം ജീവന്‍ മറന്നു പങ്കാളികളായ സന്നദ്ധ സംഘടനകളെയും പ്രവര്‍ത്തകരെയും കരുവാന്‍കല്ല് പൗരാവലി ആദരിക്കുന്നു. ഇന്ന് (ഒക്ടോബര്‍ 15) വൈകീട്ട് 6.30 ന് കരുവാന്‍കല്ല് അങ്ങാടിയില്‍ നടക്കുന്ന ആദര സംഗമം അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുല്‍ കലാം മാസ്റ്റര്‍, പെരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റംല, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.സലീന, റംല, ഇക ഓഫ് പോലീസ് തേഞ്ഞിപ്പലം, കരിപ്പൂര്‍ എസ്.ഐ ഉള്‍പ്പടെയുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
date
- Log in to post comments