Skip to main content

വിദ്യാര്‍ഥികള്‍ക്ക് ഡോക്യുമെന്ററി മത്സരം

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ജില്ലയിലെ സ്‌കൂളുകളിലെ മാലിന്യ സംസ്‌കരണ- ശുചിത്വ- കാര്‍ഷിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഡോക്യുമെന്ററി നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു.
ഉപജില്ലാ തലത്തില്‍ നിന്ന് യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി ഒരോ ഡോക്യുമെന്ററി വീതമാണ് ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കുക. ദൈര്‍ഘ്യം പരമാവധി അഞ്ച് മിനിറ്റ്. ഉപജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രികള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് മുഖേന ഒക്ടോബര്‍ 17നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700231.  

date