കണ്ണൂര്‍ അറിയിപ്പുകള്‍
സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് എന്റര്‍പ്രണര്‍ഷിപ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നാല് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി ഒക്ടോബര്‍ -നവംബര്‍ മാസങ്ങളിലായി കണ്ണൂരില്‍ സംഘടിപ്പിക്കുന്നു. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ, എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായ പരിധി 21 നും 45 വയസിനും ഇടയില്‍.
ബിസിനസ്സ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തെരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ഗുഡ് മാനുഫാക്ച്ചറിങ് പ്രാക്ടീസ്, സാമ്പത്തിക വായ്പാ മാര്‍ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വ്വേ, ബിസിനസ് പ്ലാനിങ്, മാനേജ്‌മെന്റ് രംഗത്ത് വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങള്‍, വ്യക്തിത്വ വികസനം, ആശയവിനിമയ പാടവം, മോട്ടിവേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് പുറമെ വ്യവസായ സന്ദര്‍ശനവും പരിശീലന ത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 21 ന് രാവിലെ 11 ന് കണ്ണൂര്‍ തോട്ടടയിലെ ഗവ. പോളി ടെക്‌നിക് കോളേജില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 0484 4129000, 9447509643. വെബ്‌സൈറ്റ്:www.kitco.in
മത്സര പരീക്ഷാ പരിശീലനം
ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പത്താം ക്ലാസും അതിനുമുകളിലും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 24 ന് മുമ്പ് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം തലശ്ശേരി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക തലശ്ശേരി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ലഭിക്കും.
സുരക്ഷ പദ്ധതിയില്‍ കൗണ്‍സലര്‍
എച്ച് ഐ വി നിയന്ത്രണം ലക്ഷ്യമാക്കി സ്ത്രീകളുടെ ഇടയില്‍ ചോലയും സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് നടപ്പിലാക്കുന്ന സുരക്ഷ പദ്ധതിയില്‍ കൗണ്‍സലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത: എം എസ് ഡബ്ല്യു. ശമ്പളം 12,000 രൂപ. 780 രൂപ യാത്രാബത്തയും ലഭിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും രവീഹമൗെൃമസവെമ@ഴാമശഹ.രീാ ലേക്ക് ഒക്‌ടോബര്‍ 20 ന് മുമ്പായി അയക്കണം. ഫോണ്‍: 9847401207, 8606493008.
ഭരണാനുമതി ലഭിച്ചു
കെ സി ജോസഫ് എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 2.65 ലക്ഷം രൂപ വിനിയോഗിച്ച് എരുവേശ്ശി ഗ്രാമപഞ്ചായത്തിലെ കുടിയാന്‍മല ഫാത്തിമ യു പി സ്‌കൂളില്‍ നാല് സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കുന്നതിനും 4.95 ലക്ഷം രൂപ ഉപയോഗിച്ച് ശ്രീകണ്ഠപുരം നഗരസഭയിലെ യുവശക്തി വായനശാല ആന്റ് ഗ്രന്ഥാലയം മൈക്കിള്‍ ഗിരി കെട്ടിടനിര്‍മ്മാണ പ്രവൃത്തിക്കും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ തളിപ്പറമ്പിലുള്ള നോളജ് സെന്ററില്‍ ആരംഭിക്കുന്ന പ്രൊഫഷണല്‍, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (പ്ലസ് ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി (എസ് എസ്എല്‍ സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പ്ലസ് ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജിധ വേഡ് പ്രൊസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ്, ഗ്രാഫിക്‌സ്, വെബ് ഡിസൈനിംഗ്, ഓഡിയോ-വീഡിയോ എഡിറ്റിംഗ് (എസ് എസ്എല്‍ സി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും വിശദ വിവരങ്ങളും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, മുനിസിപ്പല്‍ ബസ് സ്റ്റാന്റ് കോംപ്ലക്‌സ് ബില്‍ഡി#്ഗ് കോംപ്ലക്‌സ്, തളിപ്പറമ്പ എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0460 2205474.
ഇന്റര്‍വ്യൂ 18 ന്
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍(ഹിന്ദി-277/2017) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 18 ന് പി എസ് സി ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ, ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിര്‍ദിഷ്ട സമയത്ത് ഹാജരാകണം.
റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ മെയില്‍ വാര്‍ഡന്‍(174/2015) തസ്തികയിലേക്കുള്ള നിയമനത്തിനായി 2019 ആഗസ്ത് ഏഴിന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നിയമന ശിപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക സപ്തംബര്‍ 23 മുതല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
രണ്ടാംഘട്ട ഇന്റര്‍വ്യൂ
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്-ഫിസിക്കല്‍ സയന്‍സ് (മലയാളം മാധ്യമം-227/16) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ആഗസ്ത് രണ്ടിന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ രണ്ടാംഘട്ട ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 16, 17 തീയതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ, ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, അസ്സല്‍ പ്രമാണങ്ങള്‍ എന്നിവ സഹിതം നിര്‍ദിഷ്ട സമയത്ത് ഹാജരാകണം.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക അടക്കാം
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുള്ള സജീവ അംഗത്വമുള്ള തൊഴിലാളികള്‍ക്ക് എല്ലാതരം കുടിശ്ശികകളും ഒമ്പത് ശതമാനം പലിശ ഉള്‍പ്പെടെ ഒടുക്കുന്നതിനുള്ള സമയ പരിധിയും മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കുന്നതിനുള്ള സമയപരിധിയും ഡിസംബര്‍ 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
തേങ്ങ ലേലം
തളിപ്പറമ്പ് ജില്ലാ ഫാമില്‍ വിളവെടുത്ത തേങ്ങ വില്‍പന നടത്തുന്നതിന് ഒക്‌ടോബര്‍ 25 ന് രാവിലെ 11.30 ന് ഫാം ഓഫീസില്‍ ലേലം നടത്തും.
ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ ആസൂത്രണ സമിതി മന്ദിരത്തിലെ ലിഫ്റ്റുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറില്‍(എ എം സി) ഏര്‍പ്പെടുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 31 ന് ഉച്ചക്ക് ഒരു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2700765.
ഉഴുന്ന് വിത്ത്; അപേക്ഷ ക്ഷണിച്ചു
ജനകീയാസൂത്രണ പദ്ധതി പ്രകാരം ഉഴുന്ന് വിത്ത് ആവശ്യമുളളവര്‍ ഒക്‌ടോബര്‍ 17 നുളളില്‍ 2019-20 വര്‍ഷത്തെ നികുതിശീട്ടിന്റെ പകര്‍പ്പ് സഹിതം കൃഷിഭവനില്‍ അപേക്ഷ നല്‍കണമെന്ന് കല്ല്യാശ്ശേരി കൃഷി ഓഫീസര്‍ അറിയിച്ചു.
- Log in to post comments