Skip to main content

നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന ഖത്തറില്‍ അവസരം

 

ഖത്തറിലെ നസീം അല്‍ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്സ് മുഖേന തൊഴിലവസരം. നഴ്സിംഗില്‍ ബിരുദമോ (ബി എസ് സി) ഡിപ്ലോമയോ (ജി എന്‍ എം) ഉള്ള വനിതകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഒ.പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലൊന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. ഖത്തര്‍ പ്രൊമട്രിക്കും ഡാറ്റഫ്ളൊയും ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ഒക്ടോബര്‍ 17 വരെ www.norkaroots.org ലൂടെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍-   18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം).

date