മഹിളാ ശാക്തീകരണ്‍ പരിയോജന പദ്ധതി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു
ജില്ലാ പഞ്ചായത്തിന്റെയും ദാരിദ്ര്യ ലഘൂകരണ വിഭാഗം യൂനിറ്റിന്റെയും ആഭിമുഖ്യത്തില്‍ മഹിളാ ശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ ഭാഗമായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.എ.യു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ ഹാജറുമ്മ ടീച്ചര്‍ അധ്യക്ഷയായി. എം.കെ.എസ്.പി. ചീഫ് എകസിക്യൂട്ടീവ് ഓഫീസര്‍ ഡോ. പി. കെ. സനല്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. മൈത്രി പാലക്കാട്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, എം.വിനോദ് കുമാര്‍ എം.കെ.എസ്.പി. പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള വിഷയാവതരണം നടത്തി.
ജില്ലാ പഞ്ചായത്ത് വികസന സ്ഥിരസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറയ്ക്കല്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എ. കെ. നാരായണന്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ കലാം മാസ്റ്റര്‍, പി.എ.യു. പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ജില്ലാ വനിതാക്ഷേമ ഓഫീസര്‍ രജനി പുല്ലാനിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, ബി.ഡി.ഒ. മാര്‍, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, എം.കെ.എസ്.പി. ഫെഡറേഷന്‍ സി.ഇ.ഒ. മാര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
- Log in to post comments