Skip to main content

155 റിസോഴ്‌സ് ടീച്ചര്‍മാരെ നിയമിക്കുന്നു

ഭിന്നശേഷിക്കാരായ കുട്ടികളുടെ  അനുരൂപീകരണനത്തിനായി സമഗ്രശിക്ഷാകേരള 155 റിസോഴ്‌സ് അധ്യാപകരെ  ജില്ലയില്‍ നിയമിക്കുന്നു. എലിമെന്ററിവിഭാഗത്തില്‍ 71 ഒഴിവും സെക്കന്‍ഡറി വിഭാഗത്തില്‍ 84 ഒഴിവുമാണുള്ളത്. ജില്ലയിലെ 15 ബി.ആര്‍.സികളിലായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  യോഗ്യത- എലിമെന്ററി റി സോഴ്‌സ് ടീച്ചര്‍(പ്ലസ്ടു, ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍എഡ്യൂക്കേഷന്‍), സെക്കന്‍ഡറി റിസോഴ്‌സ്ടീച്ചര്‍ -(ബിരുദം, ബി.എഡ്, സ്‌പെഷ്യല്‍ ബി.എഡ്/ സ്‌പെഷ്യല്‍എഡ്യൂക്കേഷന്‍ഡിപ്ലോമ).താത്പര്യമുള്ളവര്‍ കോട്ടപ്പടി ജില്ലാഓഫീസില്‍ ഒക്‌ടോബര്‍ 29ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിന് അസ്സല്‍സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആര്‍.സി.ഐ  രജിസ്‌ട്രേഷന്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ എന്നിവ സഹിതം ഹാജരാകണം.ഫോണ്‍: 0483 2735315, 0483 2736953.
 

date