Skip to main content

ലൈബ്രറി കെട്ടിടം ഏറ്റെടുക്കും

 

ഭരണങ്ങാനം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 35ല്‍ റീസര്‍വ്വെ 100/4 ല്‍ പെട്ട 40 ചതുരശ്ര   മീറ്റര്‍ വസ്തുവും അതില്‍ സ്ഥിതി ചെയ്യുന്ന പ്രവര്‍ത്തനം നിലച്ച ലൈബ്രറി കെട്ടിടവും സര്‍ക്കാരിലേക്ക് ഏറ്റെടുക്കും.
അന്യം നിന്നതും നഷ്ടപ്പെട്ടതുമായ വസ്തുക്കള്‍ സംബന്ധിച്ച നിയമപ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിന് ഗസറ്റില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  മീനച്ചില്‍ താലൂക്ക് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, പൂവരണി വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നോട്ടീസ് പരിശോധനക്ക് ലഭിക്കും. ഇതു സംബന്ധിച്ച പരാതികളുണ്ടെങ്കില്‍ ഒക്ടോബര്‍ 31നകം ജില്ലാ കളക്ടര്‍ക്ക്  നല്‍കണമെന്ന് തഹസീല്‍ദാര്‍  അറിയിച്ചു.  

date