Skip to main content

പ്ലാനിങ് അസിസ്റ്റന്റ് ഒഴിവ്: കൂടിക്കാഴ്ച്ച 30 ന്

 

 

പാലക്കാട് നഗരത്തില്‍ അമൃത് പദ്ധതി പ്രകാരം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ പ്ലാനിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു.  ജിയോഗ്രഫി, ജിയോളജി എന്നീ വിഷയത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. ജി.ഐ.എസ്. സോഫ്റ്റ്വെയര്‍ പരിജ്ഞാനം അഭികാമ്യം. താത്പര്യമുളളവര്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയുമായി ഒക്ടോബര്‍ 31 ന് രാവിലെ 10 ന് ജില്ലാ ആശുപത്രിക്ക് മുന്‍വശത്തെ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള ഐ.ഡി.ഡി.പി. & എല്‍.ഡി.പി. പ്രൊജക്റ്റ്സെല്‍ ഓഫീസില്‍ എത്തണമെന്ന് ടൗണ്‍ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2505882.

date