Skip to main content

രൂപരചനയുടെ മികവിന്റെ കേന്ദ്രം - സിമ്പോസിയം ഇന്ന്

സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന വളരുന്ന രൂപരചനയുടെ മികവിന്റെ കേന്ദ്രത്തിന്റെ (സെന്റർ ഓഫ് എക്‌സലൻസ് ഫോർ എമർജൻസി ഡിസൈൻ - സി.ഇ.ഇ.ഡി) ഘടനയും പ്രവർത്തനങ്ങളും സംബന്ധിച്ച സിമ്പോസിയം ഇന്ന് (ഒക്‌ടോബർ 25) രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ച് വരെ ഹോട്ടൽ ഹിൽറ്റൺ ഗാർഡനിൽ നടക്കും. സിമ്പോസിയത്തിന്റെ ഉദ്ഘാടനം സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ നിർവഹിക്കും.
കേരള സമ്പദ്‌വ്യവസ്ഥയിൽ രൂപരചനയുടെ മികവിന്റെ കേന്ദ്രത്തിന്റെ പങ്ക് എന്ന വിഷയത്തിൽ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പ്രഭാഷണം നടത്തും. സംവിധായകൻ ഷാജി എൻ. കരുണിന്റെ നേതൃത്വത്തിലാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. അനിമേഷൻ ഗെയിം ഡിസൈൻ, വെർച്വൽ ഇഫക്ട്‌സ്, മിഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇൻലിജൻസ്, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, സാഹിത്യ സാംസ്‌കാരിക ചരിത്ര പൈതൃക പഠനങ്ങൾ എന്നിവ സംബന്ധിച്ച സംവാദങ്ങളിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ പങ്കെടുക്കും.  ഗെയിമിങ് അനിമേഷൻ, വിഷ്വൽ ഇഫക്ട്‌സ് മേഖലയിലെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുമാണ്  കേന്ദ്രം സ്ഥാപിക്കുന്നത്.
പി.എൻ.എക്‌സ്.3776/19

date