റേഷന്‍കാര്‍ഡ് അനുബമന്ധ അപേക്ഷകള്‍ ബുധനാഴ്ച്ചകളില്‍ മാത്രം
പുതിയ റേഷന്‍ കാര്‍ഡുകള്‍, മുന്‍ഗണന കാര്‍ഡുകള്‍, അന്ത്യോദയ കാര്‍ഡുകള്‍, കാര്‍ഡിന്റെ ഓണര്‍ഷിപ്പ് മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ മുന്‍ഗണനയിലേക്ക് മാറിയ കാര്‍ഡുകളുടെ പുറം ചട്ട മാറ്റല്‍ (വീടിന്റെ വലിപ്പം കാണിക്കുന്ന രേഖ സഹിതം) തുടങ്ങി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട, അന്വേഷണ റിപ്പോര്‍ട്ട് ആവശ്യമായ എല്ലാ പ്രധാന അപേക്ഷകളും ബുധനാഴ്ച്ച ദിവസങ്ങളില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫോട്ടോ എടുത്ത കാര്‍ഡുടമ നിര്‍ബന്ധമായും ഹാജരാകേണ്ടതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു - ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ടെക്‌നോവേള്‍ഡ് ഐ.ടി യൂണിറ്റില്‍ നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഡി.ഡി.യു - ജി.കെ.വൈ പദ്ധതിയുടെ അംഗീകൃത തൊഴില്‍ പരിശീലന ഏജന്‍സിയായി തെരഞ്ഞടുക്കപ്പെട്ട സംസ്ഥാനത്തെ ആദ്യത്തെ കുടുംബശ്രീ യൂണിറ്റാണ് ടെക്‌നോവോള്‍ഡ് ഐ.ടി. യൂണിറ്റ്. പതിനഞ്ച് വര്‍ഷത്തോളമായി സംസ്ഥാന സര്‍ക്കാറിന്റെയും വിവിധ അര്‍ദ്ധസര്‍ക്കാര്‍ ഏജന്‍സികളുടെയും ഡാറ്റാ എന്‍ട്രി ജോലികള്‍ ഫലപ്രദമായി ഏറ്റെടുത്ത് നടത്തിയ ടെക്‌നോവോള്‍ഡിന്റെ കീഴില്‍ ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി, റീട്ടെയില്‍ സെയില്‍സ് ആന്‍ഡ് സര്‍വ്വീസ് എന്നീ മേഖലകളിലാണ് പരിശീലനം ലഭ്യമാക്കുക. റസിഡന്‍ഷ്യല്‍ രീതിയിലായിരിക്കും പരിശീലനം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റും ഉറപ്പുവരുത്തും. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന 18 നും 35 വയസ്സിനുമിടയിലുളള വനിതകള്‍ക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായിരിക്കും. പട്ടികവര്‍ഗ്ഗ - ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ 26 ന് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിന് സമീപമുളള മഹിളാമാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. വിശദ വിവരങ്ങള്‍ക്ക് 7736667755.
കേരളപ്പിറവി;
വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍
കേരളപിറവിയുടെ ഭാഗമായി ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ അംശദായം അടയ്ക്കുന്ന തൊഴിലാളികളുടെ മക്കള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തും. യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്‌നോത്തരിയും ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി 'ആധുനിക ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ഉപന്യാസ രചന മത്സരവുമാണ് നടത്തുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 29 തിയ്യതി 11 മണിക്ക് മുമ്പായി കോഴിക്കോട് ലേബര്‍ വെല്ഫആയര്‍ ഫണ്ട് ഓഫീസില്‍ എത്തണം
- Log in to post comments