Post Category
ഹോസ്റ്റലിൽ വിവിധ തസ്തികകളിൽ നിയമനം
ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ വിവിധ തസ്തികകളിലെ നിയമനത്തിന് അഭിമുഖം നടത്തുന്നു. മേട്രൺ (വനിതകൾ മാത്രം), തസ്തികയിൽ 28ന് രാവിലെ 9.30 നും കുക്ക്, അസിസ്റ്റന്റ് കുക്ക് തസ്തികയിൽ അതേ ദിവസം ഉച്ചയ്ക്ക് രണ്ടിനും അഭിമുഖം നടക്കും. കിച്ചൺ ഹെൽപ്പർ തസ്തികയിലേക്ക് 29ന് രാവിലെ 9.30നും സ്വീപ്പർ കം സാനിട്ടറി സർക്കാർ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനും ഇന്റർവ്യൂ നടക്കും. ക്ലാർക്ക് കം അക്കൗണ്ടന്റ് (വനിതകൾ മാത്രം) തസ്തികയിലേക്ക് 30ന് രാവിലെ 9.30നും വാച്ച്മാൻ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനും കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
താത്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, വ്യക്തി വിവരങ്ങൾ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടതൽ വിവരങ്ങൾക്ക് www.gecbh.ac.in സന്ദർശിക്കുക.
പി.എൻ.എക്സ്.3777/19
date
- Log in to post comments